TOP NEWS| വാട്‌സ് ആപ് സന്ദേശങ്ങള്‍ക്ക് തെളിവ് മൂല്യമില്ല; സുപ്രധാന പരാമര്‍ശവുമായി സുപ്രീം കോടതി

0

 

ദില്ലി: വാട്‌സ് ആപ് സന്ദേശങ്ങള്‍ക്ക് തെളിവ് മൂല്യമില്ലെന്നും അതുകൊണ്ടുതന്നെ പരിഗണിക്കാനാകില്ലെന്നും സുപ്രീം കോടതി. വാട്‌സ് ആപ് സന്ദേശങ്ങള്‍ അയക്കുന്നയാളെ അതുമായി ബന്ധപ്പെടുത്താനാകില്ല. പ്രത്യേകിച്ച് കരാര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന വ്യാപാര ബന്ധങ്ങളില്‍. അതുകൊണ്ട് തന്നെ തെളിവായി വാട്‌സ് ആപ് സന്ദേശങ്ങള്‍ പരിഗണിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണ, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇക്കാലത്ത് വാട്‌സ് ആപ് സന്ദേശങ്ങളുടെ തെളിവ് മൂല്യം എന്താണ്. ആര്‍ക്കും വാട്‌സ് ആപ് സന്ദേശങ്ങള്‍ സൃഷ്ടിക്കുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്യാം. ഇത്തരം വാട്‌സ് ആപ് സന്ദേശങ്ങള്‍ക്ക് മൂല്യമുണ്ടെന്ന് ഞങ്ങള്‍ കരുതുന്നില്ല-ബെഞ്ച് വ്യക്തമാക്കി. സൗത്ത് ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷനും എടുഇസഡ് ഇന്‍ഫ്രാസര്‍വീസും ക്വിപ്പോ ഇന്‍ഫ്രാസ്ട്രക്ചറും തമ്മിലുള്ള കരാര്‍ കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

You might also like