TOP NEWS| കോവിഡ്: അടുത്ത 100-125 ദിവസം നിര്‍ണായകമെന്ന് നീതി ആയോഗ്
കോവിഡിനെതിരായ പോരാട്ടത്തിൽ അടുത്ത 100-125 ദിവസം നിർണായകമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. രണ്ടാം തരംഗം അതിരൂക്ഷമായ ശേഷം കോവിഡ് കേസുകള്‍ കുറഞ്ഞു. എന്നാല്‍ ഇപ്പോള്‍ കേസുകളുടെ എണ്ണം കുറയുന്നത് മന്ദഗതിയിലായി. ഇതൊരു മുന്നറിയിപ്പായി കണക്കാക്കണമെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോൾ പറഞ്ഞു.
“കോവിഡ് കേസുകളുടെ എണ്ണം കുറയുന്നത് മന്ദഗതിയിലായി. ഇത് ഒരു മുന്നറിയിപ്പാണ്. അടുത്ത 100 മുതൽ 125 ദിവസം വരെ കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് നിർണായകമാണ്”- ഡോ. പോള്‍ പറഞ്ഞു.