രാജ്യത്ത് 38,079 പേര്‍ക്കു കൂടി കോവിഡ്; ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തില്‍

0

രാജ്യത്ത് 38,079 പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു.  24 മണിക്കൂറിനുള്ളില്‍ 560 മരണങ്ങളാണ് വിവിധ സംസ്ഥാനങ്ങളിലായി ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 4,24,025 ആയി കുറഞ്ഞു, 3,02,27,792 പേര്‍ ഇതുവരെ രോഗമുക്തി നേടി .

ഇന്ത്യയില്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ കോവിഡ് -19 കേസുകള്‍ കേരളത്തിലാണ് . 13,750 പേര്‍.
മഹാരാഷ്ട്രയില്‍ 7,761 കേസുകളും
ആന്ധ്രയില്‍ 2,345 കേസുകളും
തമിഴ്നാട്ടില്‍ 2,312 കേസുകളും
ഒഡീഷയില്‍ 2,070 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ 74.16 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്. കേരളത്തിലാണ് രാജ്യത്തെ 36.11 ശതമാനം പുതിയ രോഗികളുമുള്ളത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. 167 പേര്‍. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 130 പേര്‍ മരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആകെ 43,916 രോഗികള്‍ സുഖം പ്രാപിച്ചു. ദിവസേനയുള്ള രോഗമുക്തിനിരക്ക് തുടര്‍ച്ചയായ 55-ാം ദിവസവും പുതിയ കേസുകളേക്കാള്‍ കൂടുതലാണ്.  വീണ്ടെടുക്കല്‍ നിരക്ക് 97.31 ശതമാനമായി ഉയര്‍ന്നു, അതേസമയം പ്രതിവാര പോസിറ്റീവ് നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാണ്.

You might also like