TOP NEWS| പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ പാര്‍ലമെന്ററി ഐടി സമിതിയുടെ ഇടപെടല്‍; ഉന്നത നേതാക്കളെ വിളിച്ചുവരുത്തും
പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ലമെന്ററി ഐടി സമിതിയുടെ ഇടപെടല്‍ ( parliamentary it committee ). ആഭ്യന്തര-ഐടി മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെ സമിതി വിളിച്ചുവരുത്തും. ശശി തരൂര്‍ എംപി അധ്യക്ഷനായ സമിതി അടുത്തയാഴ്ച ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷബഹളം തുടരുന്നതിനിടെയാണ് ഐടി സമിതിയുടെ ഇടപെടലുണ്ടായിരിക്കുന്നത്. തങ്ങളുടെ സേവനം സര്‍ക്കാരുകള്‍ക്കോ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ മാത്രമേ നല്‍കൂവെന്ന് എന്‍എസ്ഒ വ്യക്തമാക്കിയിരുന്നു. ആഭ്യന്തര മന്ത്രാലയമോ ഐടി മന്ത്രാലയമോ അറിയാതെ ഇന്ത്യക്ക് ഇവരുടെ സേവനം ആവശ്യപ്പെടാനാകില്ല. ഈ സാഹചര്യത്തിലാണ് രണ്ട് മന്ത്രാലയങ്ങളിലെയും ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്, അടുത്തയാഴ്ചയാകും ഇവരുടെ മൊഴി രേഖപ്പെടുത്തുക.