TOP NEWS| ഡല്‍ഹിയില്‍ കര്‍ഷക പ്രതിഷേധം: ഇന്ത്യയിലെ സ്വന്തം പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി യുഎസ്
ഡല്‍ഹിയിലെ കര്‍ഷക പ്രതിഷേധം ഇന്നു വീണ്ടും ശക്തിയാര്‍ജിക്കുന്നു. അതിനിടെ ഡല്‍ഹിയിലുള്ള സ്വന്തം പൗരന്മാര്‍ക്ക് അമേരിക്ക ജാഗ്രത നിര്‍ദേശം നല്‍കി. പാര്‍ലമെന്റ് ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങള്‍, പ്രകടനങ്ങള്‍ എന്നിവയില്‍ നിന്ന് അകലം പാലിക്കണം. പൗരന്‍മാര്‍ സ്വന്തം സുരക്ഷ ഉറപ്പാക്കണമെന്നും അമേരിക്കയുടെ നിര്‍ദേശം.