കോവിഡ് നാലാം തരംഗത്തില്‍ വിറച്ച് ഫ്രാന്‍സ്; വിവാദ വാക്സിന് പാസ്പോര്‍ട്ട് സംവിധാനം പ്രാബല്യത്തില്‍
പാരിസ്: ലോകം കോവിഡ് ഭീതിയില്‍നിന്ന് പതിയെ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനിടെ വീണ്ടും വിറപ്പിച്ച് നാലാം തരംഗം. ്ഫ്രാന്‍സില്‍ വീണ്ടും കോവിഡ് വ്യാപനം ശക്തമായതോടെ ഭരണ, പ്രതിപക്ഷങ്ങള്‍ക്കിടയില്‍ കടുത്ത വിവാദം സൃഷ്ടിച്ച വാക്സിന് പാസ്പോര്‍ട്ട് സംവിധാനം സര്‍ക്കാര്‍ പ്രാബല്യത്തിലാക്കി.
50പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് നടപ്പാക്കിയ ‘ആരോഗ്യ പാസ്’ ഇനി റസ്റ്റൊറന്റുകള്‍, കഫേകള്‍, ഷോപ്പിങ് സെന്‍ററുകള്‍ എന്നിവിടങ്ങളിലും നിര്‍ബന്ധമാകും. ട്രെയിന്‍, വിമാനം എന്നിവ വഴി ദീര്‍ഘദൂര യാത്രയും അതില്ലാതെ നടക്കില്ല.
കോവിഡ് വാക്സിന് സ്വീകരിച്ചവര്‍ക്കു മാത്രം പ്രവേശനം നല്‍കുന്നതാണ് വാക്സിന് പാസ്പോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്ന ‘ആരോഗ്യപാസ്’. അടുത്തിടെ രോഗമുക്തി നേടിയെന്ന രേഖയെങ്കിലും വേണ്ടിവരും.
രോഗ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാത്തവരിലാണ് പുതുതായി രോഗബാധ കൂടുതലെന്ന് കണ്ടാണ് നടപടിയെന്ന് അധികൃതര്‍ പറയുന്നു. ബുധനാഴ്ച മാത്രം 24 മണിക്കൂറിനിടെ ഫ്രാന്‍സില്‍ 21,000 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മേയ് മാസത്തിനു ശേഷം ഏറ്റവും ഉയര്‍ന്ന കണക്കാണിത്.