രാജ്യത്ത് ടിപിആര്‍ കുറയുന്നു; 24 മണിക്കൂറിനിടെ 35,342 പേര്‍ക്ക് കോവിഡ്; 483 മരണം

0

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 35,342 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 483 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഇതോടെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ രാജ്യത്തെ ആകെ കൊവിഡ് മരണം 419470 ആയി ഉയര്‍ന്നു.

1.34 ശതമാനമാണ് മരണ നിരക്ക്. 38740 പേര്‍ രോഗമുക്തി നേടി. നിലവില്‍ 405513 പേരാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയിലുള്ളത്.

വാക്സീനേഷന്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ് ഇത് വരെ 42,34,17,030 ഡോസ് വാക്സീന്‍ നല്‍കി കഴിഞ്ഞു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴുന്നുവെന്നതാണ് ആശ്വാസം നല്‍കുന്നു. കഴിഞ്ഞ 32 ദിവസമായി ടിപിആര്‍ അഞ്ച് ശതമാനത്തിന് താഴെയാണ്. നിലവില്‍ 2.12 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി.

You might also like