കോവിഷീല്‍ഡ് എടുത്തവര്‍ക്ക് ആശങ്ക വേണ്ടെന്ന് വീണ്ടും എംബസി
കുവൈത്ത് സിറ്റി: ഇന്ത്യയില്‍നിന്ന് കോവിഷീല്‍ഡ് വാക്സിന് എടുത്തവര്‍ക്ക് കുവൈത്തിലേക്ക് മടങ്ങുന്ന കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ഇന്ത്യന്‍ എംബസി വീണ്ടും വ്യക്തമാക്കി. കുവൈത്ത് അംഗീകരിച്ച ഓക്സ്ഫഡ് ആസ്ട്രസെനക വാക്സിന് തന്നെയാണ് കോവിഷീല്‍ഡ് എന്നും വാക്സിന് എടുത്ത പ്രവാസികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന മുറക്ക് കോവിഷീല്‍ഡ് എടുത്തവര്‍ക്ക് കുവൈത്തിലേക്ക് വരുന്നതിനു തടസ്സമുണ്ടാകില്ലെന്നും എംബസി അറിയിച്ചു. ഇന്ത്യയില്‍നിന്ന് വാക്സിന് എടുത്തവര്‍ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിെന്റ വെബ്സൈറ്റില്‍ സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതുണ്ട്.
ഇങ്ങനെ ചെയ്യുമ്ബോള്‍ കോവിഷീല്‍ഡ് എന്നപേരിലുള്ള സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുമോ എന്ന ആശങ്ക നിരവധി പ്രവാസികള്‍ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എംബസി കാര്യങ്ങള്‍ വ്യക്തമാക്കിയത്. വാക്സിനേഷന് കോഴ്സ് പൂര്‍ത്തിയാക്കിയവരാണ് കുവൈത്ത് ആരോഗ്യമന്ത്രലയത്തിെന്റ വെബ്സൈറ്റില്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടത്. ഇതിനകം ആദ്യ ഡോസ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തവര്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും ഫൈനല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാനും വെബ്സൈറ്റില്‍ സൗകര്യമുണ്ട്. ഒന്ന്, രണ്ട് ഡോസുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ 500 കെ.ബിയില്‍ കവിയാത്ത ഒറ്റ പി.ഡി.എഫ് ഫയലായാണ് അപ്ലോഡ് ചെയ്യേണ്ടത്.
കേന്ദ്രത്തിെന്റയോ സംസ്ഥാന സര്‍ക്കാറുകളുടെയോ സര്‍ട്ടിഫിക്കറ്റുകള്‍ ഈ രീതിയില്‍ അപ്ലോഡ് ചെയ്യാം. വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്ബര്‍ ചേര്‍ക്കാത്തവര്‍ക്ക് അതിനുള്ള സൗകര്യം കോവിന്‍ പ്ലാറ്റ്ഫോമില്‍ ഉണ്ടെന്നും ഒറ്റത്തവണ മാത്രമേ ഇത്തരത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കൂ എന്നതിനാല്‍ വിവരങ്ങള്‍ നല്കുമ്ബോള് വളരെയധികം ശ്രദ്ധിക്കണമെന്നും എംബസി നിര്‍ദേശിച്ചു. വാക്സിനേഷന് പൂര്‍ത്തിയാക്കിയ വിദേശികള്‍ക്ക് ആഗസ്റ്റ് ഒന്നുമുതല്‍ പ്രവേശനം അനുവദിക്കുമെന്ന് കുവൈത്ത് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപടിക്രമങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗിക അറിയിപ്പ് വന്നതിനു ശേഷം മാത്രം ടിക്കറ്റ് എടുത്താല്‍ മതിയെന്നാണ് എംബസി ശിപാര്‍ശ ചെയ്യുന്നത്.