TOP NEWS| ‘ഓപ്പറേഷൻ ഡ്രഗ്സ് ക്വാളിറ്റി’: മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്താൻ വിജിലൻസിന്‍റെ മിന്നല്‍ പരിശോധന.

0

 

സംസ്ഥാനത്ത് മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്താൻ വിജിലൻസിന്‍റെ വ്യാപക പരിശോധന. ഡ്രഗ്സ് കൺട്രോളറുടെയും ഡ്രഗ്സ് ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തില്‍ മരുന്ന് പരിശോധന ലാബുകളിലാണ് പരിശോധന നടന്നത്. ഇന്ത്യന്‍ മരുന്നു കമ്പനികളും വിദേശ മരുന്നു കമ്പനികളും ചേര്‍ന്ന് സംസ്ഥാനത്ത് വിറ്റഴിക്കുന്ന മരുന്നുകളുടെ ഗുണനിലവാരം, ലഭ്യത, വിതരണം എന്നിവ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് പരിശോധന. ചില മരുന്നുകമ്പനികള്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ സംസ്ഥാനത്തെ മെഡിക്കല്‍ സ്റ്റോര്‍ വഴി വിറ്റഴിക്കാന്‍ ശ്രമിക്കുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. ഇത് തടയുന്നതിന്‍റെ ഭാഗമായാണ് വിജിലന്‍സ് മിന്നല്‍ പരിശോധന. ഓപ്പറേഷൻ ഡ്രഗ്സ് ക്വാളിറ്റി എന്ന പേരിലാണ് പരിശോധന നടന്നത്.

You might also like