അന്തര്‍ സംസ്ഥാന പാതയില്‍ പാലം തകര്‍ന്നു, ഗതാഗതം മുടങ്ങി; ​കെ.എസ്.ആര്‍.ടി.സി ബസ് രക്ഷപ്പെട്ടത്​ തലനാരിഴക്ക്​

0

അതിരപ്പിള്ളി: ആനമല അന്തര്‍ സംസ്ഥാന റോഡില്‍ മലക്കപ്പാറയ്ക്ക് സമീപം പാലം തകര്‍ന്നു ഗതാഗതം മുടങ്ങി. മഴയെ തുടര്‍ന്ന് ഈ റോഡ് മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. മലക്കപ്പാറയ്ക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസ് കടന്നു പോകുന്നതിന് തൊട്ടു മുന്‍പാണ് സംഭവിച്ചതെന്നതിനാല്‍ അപകടം ഒഴിവായി.

മലക്കപ്പാറയ്ക്കും പത്തടിപ്പാലത്തിനും ഇടയിലുള്ള പാലമാണ് വെള്ളിയാഴ്ച രാത്രിഏഴോടെ തകര്‍ന്ന് വീണത്. ഇതോടെ ഈ റൂട്ടില്‍ വാല്‍പ്പാറ, മലക്കപ്പാറ ഭാഗങ്ങളിലേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. മലയില്‍ നിന്നുള്ള ഒരു ചെറിയ തോടിന് മുകളിലുള്ള പാലത്തിന്‍്റെ പ്രധാന സ്ലാബും വശത്തെ ഭിത്തിയുമാണ് ഇടിഞ്ഞു പോയത്.

വാഹനങ്ങള്‍ കടന്നു പോകാന്‍ ബദല്‍ സംവിധാനം ഒരുക്കുന്ന ശ്രമത്തിലാണ് അധികൃതര്‍. 2018 ലെ പ്രളയത്തെ തുടര്‍ന്ന് ആനമല റോഡില്‍ ഗുരുതരമായ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. റോഡ് താഴോട്ട് ഇടിഞ്ഞു വീഴുകയും മുകളില്‍ നിന്ന് മലയിടിഞ്ഞ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ടാണ് അത് കെട്ടി ഉയര്‍ത്തി വന്നത്. മഴ പെയ്താല്‍ ഇപ്പോഴും മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്​.

You might also like