TOP NEWS| ഷൂ പോളിഷ് ചെയ്ത് മാസം നേടുന്നത് 18 ലക്ഷം, ഡോണിന്റെ വരുമാനം കണ്ട് കണ്ണുതള്ളി ജനം

0

നമ്മൾ ചെയ്യുന്ന ജോലി എത്ര ചെറുതാണെങ്കിലും, അതിൽ മികച്ചതാകാൻ കഴിഞ്ഞാൽ വിജയം നമ്മെ തേടിയെത്തുമെന്നത് സുനിശ്ചിതം. ന്യൂയോർക്ക് നഗരത്തിലെ മാൻഹട്ടൻ പ്രദേശത്ത് റോഡരികിൽ ഷൂ പോളിഷ് ചെയ്യുന്ന ഡോൺ വാർഡ് അതിനൊരു ഉദാഹരമാണ്. ഒരുകാലത്ത് തീർത്തും ദരിദ്രനായിരുന്ന ഡോൺ റോഡരികിൽ ഇരുന്ന് ഷൂ പോളിഷ് ചെയ്‌ത് ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്. അദ്ദേഹത്തിന്റെ ജോലിയിലെ മികവ് അദ്ദേഹത്തെ വളരെ ജനപ്രിയനാക്കിത്തീർത്തു. ഇപ്പോൾ മാസം 18 ലക്ഷം വരെ അദ്ദേഹം ഉണ്ടാക്കുന്നു.   ആളുകൾ തങ്ങളുടെ ഷൂസ് മിനുസപ്പെടുത്താൻ അദ്ദേഹത്തിന് മുന്നിൽ നീണ്ട വരിയിൽ കാത്തുനിൽക്കുകയാണ് ഇന്ന്. കുറച്ചുനാൾ മുമ്പ് ഭക്ഷണം കഴിക്കാൻ കൂടി അദ്ദേഹത്തിന്റെ കൈയിൽ പണമുണ്ടായിരുന്നില്ല. എന്നാൽ, ഇന്ന് ഒരു ദിവസം ഏകദേശം 60000 രൂപ വരെ ഡോൺ സമ്പാദിക്കുന്നു. റോഡരികിൽ ചെരുപ്പ് മിനുക്കി ഒരാൾ ഇത്രയധികം പണം സമ്പാദിക്കുന്നത് ഒരുപക്ഷേ ഇതാദ്യമായിരിക്കും.

You might also like