നൂറാം ജന്മദിനത്തിൽ പോലീസ് അറസ്റ്റ്
ഓസ്ട്രേലിയൻ സംസ്ഥാനമായ വിക്റ്റോറിയയിലെ ന്യൂബറോയിലാണ് ജീൻ ബിക്കറ്റൺ എന്ന വയോധികയെ തന്റെ നൂറാം ജന്മദിനത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ടാം ലോക മഹായുദ്ധകാലത്ത് നഴ്സായി തന്റെ സേവനം രാജ്യത്തിന് നൽകിയ ധീര വനിതയാണ് ജീൻ ബിക്കറ്റൺ. തന്റെ നൂറാം ജന്മദിനത്തോടനുബന്ദിച്ച് നിറവേറ്റാൻ കഴിയാത്ത ആഗ്രഹങ്ങൾന്തെങ്കിലും ഉണ്ടോയെന്ന് ചോധിച്ചവർക്ക് മറുപടിയായി രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭാഗമായി പോലും ജീവിതത്തിൽ ഇതുവരെ പോലിസ് തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഒരു പോലീസ് അറസ്റ്റും വിലങ്ങും തന്റെ സ്വപ്നം മാത്രമായി എന്നും പറഞ്ഞു.
വയോധികയുടെ ആഗ്രഹത്തിൽ കൗതുകം തോന്നിയ ചിലർ മോയി പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെത്തുടർന്ന് അന്നേ ദിവസം തന്നേ പോലീസ് അവരുടെ ജന്മദിനാഘോഷങ്ങൾക്കിടയിൽ ചെന്ന് അറസ്റ്റ് ചെയ്ത് വിലങ്ങും വെക്കുകയുമാണ് ഉണ്ടായത്.
സംഭവം വിക്റ്റോറിയ പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തതോടെ വൈറലായിരിക്കുകയാണ്. ഇതിനു പിന്നാലെ ചാനൽ സെവൻ സൺറൈസ് പ്രോഗ്രാമിൽ ഇതുമായി ബന്ദപ്പെട്ട് ഇന്റർവ്വ്യൂ കൂടെ വന്നതിന്റെ സന്തോഷത്തിലും തന്റെ ജീവിതത്തിലെ വലിയ ആഗ്രഹം നിറവേറ്റാൻ കഴിഞ്ഞ സന്തോഷത്തിലുമാണ് ഇപ്പോൾ ജീൻ.