ജെയ്സ് പാണ്ടനാടിന്റെ ഐപിസി തെരഞ്ഞെടുപ്പ് ഫല നിരീക്ഷണത്തിന് ഫുൾ മാർക്ക്
കുമ്പനാട്: എഴുത്തുകാരനും സോഷ്യൽ ആക്ടിവിസ്റ്റും സാമൂഹിക നിരീക്ഷകനുമായ ജെയ്സ് പാണ്ടനാടിന്റെ തെരഞ്ഞെടുപ്പ് ഫല നിരീക്ഷണം ഫലം കണ്ടു.
ഐപിസി ഇലക്ഷൻ നിരീക്ഷണം എന്ന വാട്സ്ആപ് ഗ്രൂപ്പ് ചർച്ചയിലാണ് , പോളിംഗ് നടക്കുമ്പോൾ ആഗസ്റ്റ് 4 നാണ് ജെയ്സ് പാണ്ടനാട് ജയസാധ്യതയുള്ള സ്ഥാനാർഥികളുടെ പേര് പ്രസിദ്ധീകരിക്കുന്നത്. അവരെല്ലാം വിജയിച്ചു. ആഗസ്റ്റ് 2 മുതൽ 8 വരെയാണ് തെരഞ്ഞെടുപ്പ് നടന്നത്. ആഗസ്റ്റ് 22 മുതൽ 24 വരെയാണ് വോട്ടെണ്ണൽ നടന്നത്.
അത്യന്തം വാശിയേറിയ തെരഞ്ഞെടുപ്പ് മത്സരം ആണ് ഇപ്രാവശ്യം നടന്നത്. മൂന്നാം പാനൽ ചോർത്തുന്ന വോട്ടുകൾ പ്രധാനമായിരുന്നു.
നിരീക്ഷണത്തിന് ഉപയോഗിച്ച റാൻഡം സാമ്പിൾ/മെതഡോളജി മുഖ്യമായും സ്ഥാനാർഥി നിർണയം, മുൻകാല പ്രകടനം, മണ്ഡലാടിസ്ഥാനത്തിലുള്ള വോട്ട് സമാഹരണം എന്നിവയായിരുന്നു.
സ്ഥാനാർഥികളുടെ ഇമേജ്, വ്യക്തി – കുടുംബ ബന്ധങ്ങൾ, എക്സ്പീരിയൻസ്, ആക്ടിവിസം, പ്രാദേശികത, സഹതാപ തരംഗം, അന്തർദേശീയ നേതൃത്വത്തിന് എതിരെയുള്ള ആൻ്റി ഇങ്കബൻസി, ഇലക്ഷൻ മാനേജ്മെൻ്റ് കൃത്യമായ കാമ്പയിൻ, തുടങ്ങിയ ഘടകങ്ങൾ ഇലക്ഷനിൽ പ്രതിഫലിച്ചു.
പാസ്റ്റർ സി സി എബ്രഹാം നയിച്ച പാനൽ സെറ്റിങ് മികച്ച നിലവാരം പുലർത്തിയില്ല. മൂന്നാം പാനൽ ഭേദപ്പെട്ട പാനൽ ആയിരുന്നു. എന്നാൽ അവരാണ് ശക്തമായ ഭരണവിരുദ്ധ വികാരം( ജനറൽ) നേരിട്ടത്. മൂന്നാം പാനൽ മറ്റ് രണ്ട് പാനലുകളുടെയും വോട്ട് ചോർത്തി. പലരുടെയും കുതിപ്പ് തടഞ്ഞു.
സ്ഥാനാർഥികൾ ലൈനപ്പ് നടത്തിയപ്പോൾ തന്നെ അനായാസേന വിജയം ഉറപ്പിച്ച സ്ഥാനാർഥി പാസ്റ്റർ ഡാനിയേൽ ആയിരുന്നു. പാസ്റ്റർ തോമസ് ഫിലിപ്പ്, വർഗീസ് മത്തായി എന്നിവർ പാസ്റ്റർ ഡാനിയേലിൻ്റെ വോട്ടുകളെ ചിതറിക്കുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും ഫിക്സഡ് വോട്ടുകളെ ചലിപ്പിക്കാൻ അവർക്ക് കഴിഞ്ഞില്ല.
പലരും വ്യക്തിപരമായി മുന്നേറ്റം നടത്തിയപ്പോൾ തങ്ങൾ പിടിച്ച വോട്ട് പാനലിന് ഷെയർ ചെയ്യുന്നതിൽ വീഴ്ച വരുത്തി. യുവജന മുന്നേറ്റം പ്രകടമായിരുന്നു. മൂന്ന് പാനലിലും മത്സരിച്ചവർ എല്ലാം പ്രമുഖർ ആയിരുന്നു. വോട്ടിംഗ് പാറ്റേൺ കണ്ടപ്പോൾ വോട്ടർമാർ കരുതിക്കൂട്ടി വോട്ട് ചെയ്തത് പോലെ തോന്നി. വ്യാപകമായ ക്രോസ് വോട്ടിംഗ് ആണ് നട്ടന്നത്.
തുടക്കം മുതൽ വിജയം ഉറപ്പിച്ച ട്രെൻഡ് നിലനിർത്തിയത് പാസ്റ്റർന്മാരായ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, ഏബ്രഹാം ജോർജ്, രാജു ആനിക്കാട് എന്നിവരായിരുന്നു. മികച്ച പ്രകടനമാണ് സജി മത്തായി കാഴ്ച വച്ചത്. പൊരുതി തോറ്റൂ എന്ന് വേണം പറയാൻ.
ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാതെ ചില്ലുകൊട്ടാരങ്ങളിൽ ഇരിക്കുന്നവരെയും കൗൺസിലിൽ വാ തുറക്കാത്തവരെയും വോട്ടർമാർ കയ്യൊഴിഞ്ഞു. ഐപിസി ഇലക്ഷൻ നിരീക്ഷണം വാട്സ്ആപ് ഗ്രൂപ്പിൽ ചൂടേറിയ സംവാദമാണ് നടന്നത്.