ഐപിസി കേരളാ സ്റ്റേറ്റ്‌ ഇലക്ഷൻ, പാസ്റ്റർ കെ സി തോമസ്‌ പ്രസിഡന്റ്‌

0

കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റ് ഇലക്ഷൻ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ കെ.സി. തോമസ് നേതൃത്വം നൽകിയ പാനൽ ആധിപത്യം നേടി.

പാസ്റ്റർ കെ.സി. തോമസ് പ്രസിഡന്റ്, പാസ്റ്റർ എബ്രഹാം ജോർജ് വൈസ് പ്രസിഡന്റ്, പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ സെക്രട്ടറി, പാസ്റ്റർ രാജു ആനിക്കാട് ജോയിന്റ് സെക്രട്ടറി തുടങ്ങി ബ്രദർ ജയിംസ് ജോർജ് ജോയിന്റ് സെക്രട്ടറി, പി.എം. ഫിലിപ്പ് ട്രഷറർ എന്നിവരേയും സംസ്ഥാന കൗൺസിൽ ഭരണസമിതി ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നു വർഷത്തേക്കാണ് ഭരണസമിതിയുടെ കാലാവധി.

തിങ്കളാഴ്ച കുമ്പനാട് ഹെബ്രോൻപുരത്ത് തുടങ്ങിയ വോട്ടെണ്ണൽ ഇന്നു വൈകിട്ടാണ് പൂർത്തിയായത്. പാസ്റ്റർ കെ.സി. തോമസ് മൂന്നാം തവണയാണ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുൻ ആക്ടിങ് സെക്രട്ടറിയും പി.എം. ഫിലിപ്പ് മുൻ ട്രഷററുമാണ്. എബ്രഹാം ജോർജ്, രാജു ആനിക്കാട്, ജയിംസ് ജോർജ് എന്നിവർ ഭരണസമിതിയിൽ കന്നിക്കാരാണ്. സണ്ണി കുര്യൻ നേതൃത്വം നൽകിയ വൽസൻ എബ്രഹാമിന്റെ പാനൽ കനത്ത പരാജയമാണ് നേരിട്ടത്‌.

You might also like