TOP NEWS| ഡെല്‍റ്റ വകഭേദം അപകടകാരി; രണ്ട് ഡോസ് വാക്‌സിനെടുത്താലും വൈറസ് ബാധിച്ചേക്കാമെന്ന് വിദഗ്ധര്‍

0

 

ന്യൂഡൽഹി: കോവിഡിന്റെ അതിവേഗം പടരുന്ന ഡെൽറ്റ വകഭേദം രണ്ട് ഡോസ് വാക്സിനെടുത്തവരെയും ബാധിക്കാൻ സാധ്യത കൂടുതലെന്ന് വിദഗ്ധർ. വിവിധ രാജ്യങ്ങളിൽ ചികിത്സയിലുള്ളവരിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ.

ലോകത്ത് ഇന്നുള്ളതിൽ ഏറ്റവും അപകടകാരിയായ വകഭേദം ഡെൽറ്റയാണെന്നാണ് ബ്രിട്ടനിലെ മൈക്രോ ബയോളജിസ്റ്റ് ഷാരോൺ പീകോക്ക് പറയുന്നത്. ജനിതകമാറ്റം സംഭവിച്ച വൈറസുകൾ ആദ്യത്തേതിനെക്കാൾ അപകടകാരിയായി മാറാറുണ്ടെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

You might also like