TOP NEWS| നാലില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ധനസഹായം, വിദ്യാഭ്യാസം, ചികിത്സ അടക്കമുള്ള പ്രോത്സാഹനവുമായി പാലാ രൂപത

0

 

നാലോ അതിലധികമോ കുട്ടികളുള്ള ദമ്പതികള്‍ക്ക് ധനസഹായമടക്കമുള്ള ആനൂകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സീറോ മലബാര്‍ സഭയുടെ പാലാ രൂപത. കുടുംബ വര്‍ഷം 2021-പാലാ രൂപത എന്ന പേരില്‍ പാലാ രൂപതയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച ചെയ്ത പോസ്റ്റിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. 2000ത്തിന് ശേഷം വിവാഹിതരായവര്‍ക്കാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്. പ്രതിമാസം ധനസഹായം, സ്‌കോളര്‍ഷിപ്പ്, ആശുപത്രി സൗകര്യങ്ങള്‍ തുടങ്ങിയവയാണ് ആനുകൂല്യമായി ദമ്പതികള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.

You might also like