TOP NEWS| യുഎഇയില്‍ പ്രവാസികള്‍ എന്തൊക്കെ ശ്രദ്ധിക്കണം? മാർഗരേഖയുമായി ഇന്ത്യൻ കോൺസുലേറ്റ്​

0

 

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കേണ്ട മാർഗനിർദേശങ്ങൾ ദുബൈ ഇന്ത്യൻ കോൺസുലേറ്റ്​ പുറത്തിറക്കി. അനുവദനീയമായതും അല്ലാത്തതുമായ കാര്യങ്ങളാണ്​ ഇതിൽ പ്രത്യേകം പരാമർശിക്കുന്നത്. പ്രവാസി ഭാരതീയ സഹായതാ കേന്ദ്രമാണ്​ 17 ഇന നിർദേശങ്ങൾ പുറത്തിറക്കിയത്​.

സാധാരണ പ്രവാസികളെ സഹായിക്കുന്നതിനുള്ള കേന്ദ്ര സർക്കാറിന്റെ ക്ഷേമ സംരംഭമാണ്​ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം. പ്രവാസികൾ അനുഭവിക്കുന്ന വിവിധ പ്രശ്​നങ്ങൾ മുൻനിർത്തിയും യുഎഇയിലെ ജീവിതം മികച്ചതാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുമാണ്​ വിധിവിലക്കുകൾ തയാറാക്കിയിരിക്കുന്നതെന്ന് ​കോൺസുലേറ്റ്​ അറിയിച്ചു.

You might also like