TOP NEWS| ഫൈസർ, അസ്ട്രസെനെക്ക വാക്സിനെടുത്തവരിൽ മൂന്ന് മാസത്തിന് ശേഷം ആന്‍റിബോഡി കുറയുന്നു: പഠനം
ഫൈസർ, അസ്ട്രസെനെക്ക വാക്സിനുകളുടെ രണ്ട് ഡോസ് എടുത്തവരിൽ മൂന്ന് മാസത്തിന് ശേഷം ആന്‍റിബോഡി കുറയുന്നുവെന്ന് പുതിയ പഠനം. 10 ആഴ്ചയ്ക്കുള്ളിൽ 50 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 18 വയസിന് മുകളിൽ പ്രായമുള്ള 600 പേരിലാണ് പഠനം നടത്തിയത്.