TOP NEWS| കുട്ടികള്‍ക്ക് കോവിഡ് വാക്‌സീന്‍ ഓഗസ്റ്റില്‍; സൂചന നല്‍കി കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി• കുട്ടികള്‍ക്കുള്ള വാക്‌സീന്‍ ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കിത്തുടങ്ങുമെന്ന സൂചന നല്‍കി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഓഗസ്റ്റില്‍ കുട്ടികള്‍ക്കു വാക്‌സീന്‍ നല്‍കിത്തുടങ്ങുമെന്ന് അറിയിച്ചത്. കോവിഡ് രോഗവ്യാപനം തടയുന്നതില്‍ നിര്‍ണായക ചുവട്‌വയ്പായിരിക്കും കുട്ടികള്‍ക്കു വാക്‌സിനേഷന്‍ എന്നാണു വിദഗ്ധരുടെ അഭിപ്രായം.