TOP NEWS| ഒരാളില്‍ നിന്ന് പടരുന്നത് 1.2 പേരിലേക്ക്; കേരളത്തില്‍ കോവിഡ് വ്യാപനം കൂടിയതായി കേന്ദ്രം
ഒരാളില്‍ നിന്ന് പടരുന്നത് 1.2 പേരിലേക്ക്; കേരളത്തില്‍ കോവിഡ് വ്യാപനം കൂടിയതായി കേന്ദ്രം
ദില്ലി: വീണ്ടുമൊരു തരംഗത്തിന്റെ വ്യക്തമായ സൂചനയെന്നോണം കേരളത്തിൽ കോവിഡ്വ്യാപനം കൂടിയതായി കേന്ദ്രം. സംസ്ഥാനത്ത് ഒരു കോവിഡ് രോഗിയിൽനിന്ന് 1.2 ആളുകളിലേക്കാണ് ഇപ്പോൾ വൈറസ് പടരുന്നത്. വൈറസിന്റെ വ്യാപനനിരക്ക് ഏറ്റവും കൂടുതൽ കേരളത്തിലാണെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു.
കോവിഡ് അതിവേഗം കൂടിക്കൊണ്ടിരിക്കുന്ന 22 ജില്ലകളിൽ ഏഴെണ്ണം സംസ്ഥാനത്താണ്. ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശ്ശൂർ, വയനാട്, എറണാകുളം, പത്തനംതിട്ട എന്നിവയാണ് ഈ ജില്ലകൾ. ബാക്കി 15 എണ്ണം വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലാണ്.