രാജ്യത്ത് ഫൈസര്‍ വാക്സിന്‍ ഉടന്‍ ലഭ്യമാകില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

0

രാജ്യത്ത് ഫൈസര്‍ വാക്സിന്‍ ഉടന്‍ ലഭ്യമാകില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി.ഇന്ത്യയില്‍ നിലവില്‍ വാക്സിനേഷന് വേണ്ടി ഏതെല്ലാം കമ്ബനികള്‍ക്കാണ് പെര്‍മിഷന്‍ കൊടുത്തിട്ടുള്ളത് എന്ന പി വി അബ്ദുല്‍ വഹാബ് എംപി യുടെ ചോദ്യത്തിനാണ് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവിയ മറുപടി കൊടുത്തത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഫൈസര്‍ വാക്‌സിന്‍ ഇറക്കുമതിയുടെ അനുമതിക്കായി ഫൈസര്‍ കമ്ബനിയില്‍ നിന്ന് സിഡിഎസ്‌ഓ ക്ക് അപേക്ഷ ലഭിച്ചിരുന്നെന്നും, എന്നാല്‍ അപേക്ഷ സബ്ജക്‌ട് എക്സ്പെര്‍ട്ട് കമ്മിറ്റി ചില കാരണങ്ങളാല്‍ അപേക്ഷ തള്ളുക ആയിരുന്നെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

അതിനു ശേഷം ഫെബ്രുവരി മാസത്തില്‍ ഫൈസര്‍ സമര്‍പ്പിച്ച അപേക്ഷ കമ്ബനി പിന്‍വലിക്കുകയും, പിന്നീട് ഫൈസര്‍ അനുമതി തേടി അപേക്ഷ തന്നിട്ടില്ലന്നും കേന്ദ്ര മന്ത്രി അറിയിച്ചു.അതിനിടെ ലോക ആരോഗ്യ സംഘടനയുടെ അനുമതി കോവാക്സിനു കിട്ടാത്ത കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഉണ്ടെന്നും അനുമതിക്കുള്ള അപേക്ഷ ആറാഴ്ചക്കുള്ളില്‍ ലോകാരോഗ്യ സംഘടന പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കേന്ദ്രമന്ത്രി രാജ്യ സഭയെ രേഖാമൂലം അറിയിച്ചു .

You might also like