കനത്ത മഴയും വെള്ളപ്പൊക്കവും: മഹാരാഷ്ട്രയില്‍ മരണസംഖ്യ 209 ആയി, എട്ടു പേരെ കാണാനില്ല
മുംബൈ: മഹാരാഷ്ട്രയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 209 ആയി. കാണാതായ എട്ടു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
43 റോഡുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. വൈഷിസ്തി നദിയുടെ കുറുകെയുള്ള പാലം തകര്‍ന്നിട്ടുണ്ട്.
അതേസമയം, രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി 4,34,185 പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. താനെ, കോല്‍ഹാപുര്‍, രത്‌നഗിരി, സാംഗ്ലി, സതാര, സിന്ധുര്‍ഗ് പ്രദേശങ്ങളിലായി 16 എന്‍.ഡി.ആര്‍.എഫ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
സംസ്ഥാനത്തുടനീളം 308 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
