ഇന്ന് ലോക കടുവാദിനം; മംഗളയ്ക്ക് ഇരതേടല്‍ പരിശീലനം, ഒരു കടുവക്കുട്ടിക്ക് ഇരതേടല്‍ പരിശീലനം നല്‍കുന്നത് രാജ്യത്ത് ഇത് ആദ്യം

0

കുമളി: പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കടുവക്കുട്ടി മംഗള ഇന്ന് മുതല്‍ ഇരതേടല്‍ പരിശീലനത്തിന്റെ പുതിയ പാഠങ്ങളിലേക്ക്. കടുവക്കുട്ടിയെ പ്രത്യേകം സജ്ജീകരിച്ച കൂട്ടിലേയ്ക്ക് ഇന്ന് മുതല്‍ തുറന്നുവിടും. ഇതിനായി ഏകദേശം 10000 അടി വിസ്തീര്‍ണ്ണവും 22 അടി ഉയരവുമുള്ള കൂട് സജ്ജീകരിച്ചു കഴിഞ്ഞു. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു കടുവക്കുട്ടിക്ക് ഇരതേടല്‍ പരിശീലനം നല്‍കുന്നത്.

പ്രത്യേകമായി നിര്‍മിച്ച കൂട്ടില്‍ 24 മണിക്കൂറും ക്യാമറ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരള- തമിഴ്നാട് അതിര്‍ത്തിയിലെ മംഗളാദേവി ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് അവശനിലയില്‍ കഴിഞ്ഞ നവംബറില്‍ രണ്ട് മാസം പ്രായമുള്ള പെണ്‍ കടുവാക്കുട്ടിയെ കണ്ടെത്തുന്നത്. തള്ളയെ കണ്ടെത്താനുള്ള തുടര്‍ശ്രമങ്ങള്‍ വിജയിച്ചില്ല. പിന്നാലെ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ (എന്‍ടിസിഎ) ചട്ടങ്ങള്‍ക്ക് അനുസരിച്ച്‌ കടുവക്കുട്ടിയെ ഏറ്റെടുത്ത് സംരക്ഷിക്കുകയായിരുന്നു.

പരിശോധനയില്‍ പിന്‍കാലുകള്‍ക്ക് സ്വാധീനക്കുറവും കാഴ്ച്ചശക്തിക്കുറവും കണ്ടെത്തിയതോടെ വിദഗ്ധചികിത്സയും പരിചരണവും നല്‍കി.

You might also like