TOP NEWS| 100% പേർക്കും വാക്‌സിൻ നൽകി; ഇന്ത്യയിലെ ആദ്യ നഗരമായി ഒഡിഷയിലെ ഭുവനേശ്വർ

0

 

100% പേർക്കും വാക്‌സിൻ നൽകി; ഇന്ത്യയിലെ ആദ്യ നഗരമായി ഒഡിഷയിലെ ഭുവനേശ്വർ

ഭുവനേശ്വർ: സമ്പൂർണ വാക്‌സിനേഷൻ പൂർത്തിയാക്കിയ രാജ്യത്തെ ആദ്യ നഗരമായി ഒഡിഷ തലസ്ഥാനം ഭുവന്വേശർ. മുനിസിപ്പൽ കോർപറേഷൻ പരിധിയിൽ വാക്‌സിനേഷൻ കാംപയിൻ പൂർത്തിയാക്കിയ വിവരം ഭുവനേശ്വർ ദക്ഷിണ-കിഴക്ക് മേഖലാ ഡെപ്യൂട്ടി കമ്മീഷണർ അൻഷുമാൻ രഥ് ആണ് അറിയിച്ചത്.

ജൂലൈ 31നകം കോർപറേഷനിലെ മുഴുവൻ പേരുടെയും വാക്‌സിനേഷൻ പൂർത്തിയാക്കണമെന്നായിരുന്നു ഭരണകൂടത്തിന്റെ പദ്ധതി. ഇതിനിടയിൽ 18 വയസിനു മുകളിലുള്ള 9,07,000 പേർക്ക് രണ്ടാം ഡോസ് വാക്‌സിനും നൽകി. ഇതിൽ 31,000 ആരോഗ്യ പ്രവർത്തകരും 33,000 കോവിഡ് മുന്നണിപ്പോരാളികളും ഉൾപ്പെടും.

You might also like