TOP NEWS| കേരളത്തില്‍ നിന്നും ഖത്തറിലേക്ക് സര്‍വീസുകള്‍ തുടങ്ങാനൊരുങ്ങി ഗോ ഫസ്റ്റ് എയര്‍ലൈന്‍

0

 

കേരളത്തില്‍ നിന്നും ഖത്തറിലേക്ക് പുതിയ സര്‍വീസുകള്‍ തുടങ്ങാനൊരുങ്ങി ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്. ആഗസ്റ്റ് അഞ്ച് മുതല്‍ കണ്ണൂര്‍, കൊച്ചി, മുബൈ എന്നിവിടങ്ങളില്‍ നിന്ന് ദോഹയിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കും.

 

ഇന്ത്യയുടെ ബജറ്റ് വിമാന സര്‍വീസായ ഗോ എയര്‍ എയര്‍ലൈന്‍സാണ് പേര് മാറ്റി ഗോ ഫസ്റ്റ് എയര്‍ലൈന്‍സായത്. നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കും തിരിച്ചും ആഗസ്റ്റ് 5 മുതല്‍ സര്‍വീസ് തുടങ്ങുമെന്നാണ് കമ്പനിയുടെ അറിയിപ്പ്.

You might also like