ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി ഇനി ‘ഇ റുപ്പി’; സേവനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍
ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി പുതിയ സേവനവുമായി കേന്ദ്ര സര്‍ക്കാര്‍.പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്ത് ഇ-റുപ്പി സേവനത്തിന് തുടക്കം കുറിക്കും. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍പിസിഐ) ഇ-റുപ്പി വികസിപ്പിച്ചത്.
ധനകാര്യ സേവന വകുപ്പ്, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് ഇലക്‌ട്രോണിക് വൗച്ചര്‍ അധിഷ്ഠിത ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യു.പി.ഐ. പ്ലാറ്റ്ഫോമില്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്.