TOP NEWS| IELTS ല്‍ മികച്ച സ്കോര്‍ നേടിയാല്‍ മാത്രം വിദേശത്ത് പഠിക്കാന്‍ കഴിയുമോ?
വിദേശരാജ്യങ്ങളിലെ പഠനത്തിനും ജോലിക്കും IELTS ടെസ്റ്റ് നിർബന്ധമാണ് എന്ന് നമുക്കറിയാം. വിദേശയാത്രയ്ക്കൊരുങ്ങുന്ന ഉദ്യോഗാർഥിയുടെയും വിദ്യാര്‍ത്ഥിയുടെയും ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം പരിശോധിക്കുവാനുള്ള ഒരു പരീക്ഷയാണിത്. ഈ പരീക്ഷയില്‍ നേടുന്ന സ്കോറിനെ ആശ്രയിച്ചിരിക്കും ഒരു വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസഭാവി പോലും. പക്ഷേ നിലവിലെ IELTS പരിശീലനത്തിലുള്ള ചില പോരായ്മകള്‍ കാരണം, പരീക്ഷയില്‍ വേണ്ടത്ര സ്കോര്‍ നേടിയാലും വിദേശത്ത് ജീവിക്കാന്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ പര്യാപ്തമാകുന്നില്ല എന്നതാണ് സത്യം.. എന്താണ് പരിഹാരം..
നല്ല മാര്‍ക്ക് നേടി ഡിഗ്രി കഴിഞ്ഞ ഒരാള്‍ ഇനിയും ജോലി ആയില്ല എന്ന് പറയുന്നത് എന്തുകൊണ്ടാവും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടില്ലേ നിങ്ങള്‍? എന്താണോ യഥാര്‍ത്ഥ ജീവിതത്തില്‍ ആ വ്യക്തി നേടേണ്ടിയിരുന്നത് അതല്ല നേടിയത് എന്നത് തന്നെയാണ് അതിനുള്ള മറുപടി.
അതുതന്നെയാണ് വിദേശപഠനത്തില്‍ IELTS സ്കോറിനുള്ള സ്വാധീനവും. IELTS ല്‍ നല്ല സ്കോര്‍ നേടി എന്നതുകൊണ്ടുമാത്രം ഒരു വിദ്യാര്‍ത്ഥിക്ക് വിദേശത്ത് പഠിക്കാന്‍ പോയാല്‍ മികവ് പുലര്‍ത്താന്‍ സാധിക്കുമോ, ഇല്ല. വേണ്ടത് ആശയവിനിമയത്തിനുള്ള കഴിവാണ്. ആളുകളുടെ മുഖത്ത് നോക്കി സംസാരിക്കാനുള്ള ആത്മവിശ്വാസമാണ്. അത്തരമൊരു പരിശീലനമാണ് നമ്മുടെ IELTS കോച്ചിംഗ് സെന്‍ററുകള്‍ നല്‍കേണ്ടത്.
നാല് മൊഡ്യൂളുകളാണ് ഒരു വിദ്യാര്‍ത്ഥിക്ക് IELTS ല്‍ പാസ്സാകാനുള്ളത് -സ്പീക്കിംഗ്, റീഡിംഗ്, റൈറ്റിംഗ്, ലിസണിംഗ്. എല്ലാ IELTS സ്ഥാപനങ്ങളും മികച്ച സ്കോര്‍ നേടിക്കെടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് എപ്പോഴും തങ്ങളുടെ കോച്ചിംഗ് ക്ലാസുകളെ മാര്‍ക്കറ്റ് ചെയ്യാറുളളത്. അത്തരം അസൈന്‍മെന്‍റുകളാണ് കുട്ടിക്ക് കോച്ചിംഗ് സെന്‍ററുകള്‍ നല്‍കുന്നതും. എഴുതാനും വായിക്കാനും സംസാരിക്കാനും ആവശ്യമുള്ള ചില വാക്കുകള്‍ ഹോം വര്‍ക്ക് പോലെ കൊടുക്കുന്നു. കുട്ടി അത് കാണാതെ പഠിക്കുന്നു. അതില്‍ മാര്‍ക്ക് സ്കോര്‍ ചെയ്യുന്നു. ആ ഒരു മെത്തേഡിനേക്കാളും കുട്ടിയെ വിദേശജീവിതത്തില്‍ ആശയവിനിമയത്തിന് പ്രാപ്തരാക്കുകയാണ് സത്യത്തില്‍ IELTS കോച്ചിംഗ് സെന്‍ററുകള്‍ ചെയ്യേണ്ടത്. അത്തരമൊരു പരിശീലനമാണ് അര്‍ക്കൈസ് സ്റ്റഡി എബ്രോഡ് തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുന്നത്.