TOP NEWS| കടകൾ തുറക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല, സർക്കാർ എതിർത്താൽ നേരിടും; വ്യാപാരി വ്യവസായി ഏകോപന സമിതി
അടുത്താഴ്ച മുതൽ കടകൾ തുറക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. എല്ലാ കാറ്റഗറിയിലുമുള്ള കടകൾ തുറക്കും. സർക്കാർ എതിർത്താൽ നേരിടുമെന്നും സംസ്ഥാന പ്രസിഡസ്റ്റ് ടി നസറുദ്ദീൻ വ്യക്തമാക്കി.
ഈ മാസം ഒൻപത് മുതൽ എല്ലാ കടകളും തുറക്കും. സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണ്. കടകൾ തുറക്കുമെന്ന നിലപാട് മാറ്റുന്ന പ്രശ്‌നമില്ലെന്നും ടി നസറുദ്ദീൻ കൂട്ടിച്ചേർത്തു.