വനിതാ ഡബിള്‍സ് ബാഡ്മിന്റണില്‍ ചൈനീസിനെ തകര്‍ത്തെറിഞ്ഞ് ഇന്‍ഡൊനീഷ്യ

0

ടോക്യോ: ടോക്കിയോ ഒളിമ്ബിക്സ് മത്സരത്തില്‍ വനിതാ ഡബിള്‍സ് ബാഡ്മിന്റണിലെ ചൈനീസ് ആധിപത്യം തകര്‍ത്തെറിഞ്ഞ് ഇന്‍ഡൊനീഷ്യ. ഇന്ന് നടന്ന വനിതാ ഡബിള്‍സ് ടെന്നീസില്‍ ഇന്‍ഡൊനീഷ്യയുടെ ഗ്രേസിയ പോളി-അപ്രിയാനി റഹയു സഖ്യം സ്വര്‍ണം നേടി ചരിത്രം കുറിച്ചു.

ചൈനയുടെ ചെന്‍ ക്വിങ്‌ചെന്‍-ജിയ യിഫാന്‍ സഖ്യത്തെയാണ് ഇന്‍ഡൊനീഷ്യന്‍ സഖ്യം കീഴ്‌പ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ഇന്‍ഡൊനീഷ്യന്‍ സഖ്യത്തിന്റെ വിജയം. സകോര്‍: 21-19, 21-15 എന്ന നിലയില്‍ ആയിരിന്നു.ഈ വിജയത്തോടെ ഇന്‍ഡൊനീഷ്യ ചരിത്രത്തിലാദ്യമായി വനിതാ ഡബിള്‍സില്‍ ഒളിമ്ബിക്‌സ് സ്വര്‍ണം നേടി.

You might also like