‘കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കടത്തിവിട്ടില്ലെങ്കില്‍, കര്‍ണാടകയില്‍ നിന്നുള്ള വാഹനങ്ങളും പ്രവേശിപ്പിക്കില്ല’; കാസര്‍കോട് തലപ്പാടി അതിര്‍ത്തില്‍ സംഘര്‍ഷം

0

കാസര്‍കോട്: തലപ്പാടി അതിര്‍ത്തിയില്‍ നാട്ടുകാരുടെ പ്രതിഷേധം. കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കടത്തിവിടാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധം. അതേസമയം കര്‍ണാടകയില്‍ നിന്നുള്ള വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു.

കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കടത്തിവിട്ടില്ലെങ്കില്‍, കര്‍ണാടകയില്‍ നിന്നുള്ള വാഹനങ്ങളും പ്രവേശിപ്പിക്കില്ലെന്നാണ് സമരക്കാരുടെ വാദം. സമരക്കാരെ കേരള പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കൊവിഡ് വ്യാപനം കണക്കിലെടുത്ത് കര്‍ണാടക നിയന്ത്രണം കടുപ്പിച്ചതോടെ, അതിര്‍ത്തിയില്‍ പൊലിസും യാത്രക്കാരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. തലപ്പാടിയില്‍ പൊലിസ് പരിശോധനയില്‍ പ്രതിഷേധിച്ചയാളെ കര്‍ണാടക പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.

You might also like