ടോക്യോ ഒളിംപിക്‌സ്; വെങ്കല മെഡല്‍ നേടിയ പി വി സിന്ധുവിന് കേരള നിയമസഭയുടെ അഭിനന്ദനം

0

ടോക്യോ : ടോക്യോ ഒളിംപിക്‌സില്‍ വനിതാ സിംഗിള്‍സ് ബാഡ്മിന്റണ്‍ മത്സരത്തില്‍ ഇന്‍ഡ്യയുടെ വെങ്കല മെഡല്‍ നേടിയ പി വി സിന്ധുവിന് കേരള നിയമസഭയുടെ അഭിനന്ദനം. തുടര്‍ചയായ രണ്ട് ഒളിംപിക്‌സുകളില്‍ മെഡല്‍ നേടുന്ന ഇന്‍ഡ്യന്‍ കായികതാരമാണ് സിന്ധു. 2016 ലെ റിയോ ഒളിംപിക്‌സില്‍ ഇതേയിനത്തില്‍ വെള്ളി മെഡല്‍ നേടിയിരുന്നു.

 

2019 ലെ ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപും സിന്ധുവാണ് നേടിയത്. 2014 ലെ ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും 2018 ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും ലഭിച്ചു. 26 വയസിനിടയില്‍ അഭിമാനകരമായ വിജയങ്ങളാണ് സിന്ധു കൈവരിച്ചത്. ഈ ഒളിംപിക്‌സില്‍ ഇന്‍ഡ്യയ്ക്ക് ഇതുവരെ ലഭിച്ച രണ്ടു മെഡലുകളും വനിതകളാണ് നേടിയത്.

You might also like