ട്രോളിങ് നിരോധനത്തിന് ശേഷം സജീവമായി തീരമേഖല; ഹാര്‍ബറുകളില്‍ മത്സ്യ വില്പന ആരംഭിച്ചു

0

കൊല്ലം: സംസ്ഥാനത്തെ ഹാര്‍ബറുകളില്‍ മത്സ്യ വില്പന ആരംഭിച്ചു. ഇന്നലെ ബോട്ടുകള്‍ അടുത്തുവെങ്കിലും സമ്ബൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആയതിനാല്‍ വില്‍പ്പന അനുവദിച്ചിരുന്നില്ല. 52 ദിവസത്തെ ട്രോളിംഗ് നിരോധനത്തിന് ശേഷമാണ് തീരമേഖല ഒരിക്കല്‍ കൂടി സജീവമാകുന്നത്. ആദ്യ ദിനങ്ങളില്‍ തന്നെ മോശമല്ലാത്ത കോളു ലഭിച്ചതിന്റെ ആശ്വാസത്തിലാണ് കടലിന്റെ മക്കള്‍.
മുമ്ബില്ലാത്തവിധം പ്രതിസന്ധികളെ അഭിമുഖീകരിച്ചാണ് പ്രതീക്ഷയുടെ പുതിയ കാലത്തേക്ക് തീരദേശം കടക്കുന്നത്. ഹാര്‍ബറുകളില്‍ മത്സ്യവില്‍പ്പന പുനരാരംഭിച്ചു. 52 ദിവസത്തെ ട്രോളിങ്‌ നിരോധനം ശനിയാഴ്‌ച അര്‍ധരാത്രി അവസാനിച്ചതോടെ കടലില്‍ പോയ ബോട്ടുകള്‍ വലനിറയെ മീനുമായി തിരികെയെത്തി. കഴന്തന്‍, കരിക്കാടി ഇനത്തില്‍പ്പെട്ട ചെമ്മീനും കണവയുമാണ് പ്രധാനമായും ബോട്ടുകള്‍ക്ക് ലഭിച്ചത്. വിദേശത്ത് ഇവയ്ക്ക് മികച്ച വിപണിയുണ്ട്. കഴന്തന്‍ ചെമ്മീന് കിലോയ്ക്ക് 180 രൂപയും, കരിക്കാടിക്ക് 110 രൂപയുമാണ് വില.

You might also like