അമേരിക്കയില്‍ ശ്വാസകോശത്തെ ബാധിക്കുന്ന മറ്റൊരു വൈറസ് പടര്‍ന്നു പിടിക്കുന്നു; അതിവേഗം പടരുന്ന ആര്‍എസ് വി കൂടുതലായി ബാധിക്കുന്നത് കുട്ടികളെയും പ്രായമായവരെയും

0

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ശ്വാസകോശത്തെ ബാധിക്കുന്ന മറ്റൊരു വൈറസ് പടര്‍ന്നു പിടിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. അതിവേഗം പടരുന്ന ആര്‍എസ് വി( respiratory syncytial virus) കുട്ടികളെയും പ്രായമായവരെയുമാണ് കൂടുതലായി ബാധിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആര്‍എസ് വി ബാധിച്ചവര്‍ക്ക് പനിക്ക് സമാനമായ ലക്ഷണങ്ങളാണ് കാണിക്കുന്നത്. ജൂണ്‍ മുതലാണ് ആര്‍എസ് വി ബാധിച്ച കേസുകള്‍ വര്‍ധിച്ചത്. കഴിഞ്ഞ മാസം കേസുകളില്‍ വലിയ വര്‍ധന ഉണ്ടായതായി സെന്റര്‍ ഫോര്‍ ഡീസിസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂക്കൊലിപ്പ്, ചുമ, തുമ്മല്‍ എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍. തണുപ്പ് സമയത്താണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍ വേനല്‍ക്കാലത്ത് രോഗം പടരുന്നത് ആദ്യമായാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനിടെ കുട്ടികളില്‍ കോവിഡ് കേസുകള്‍ ഉയരുകയാണ്. കോവിഡ് ബാധിച്ച്‌ നിരവധി കുട്ടികളും കൗമാരക്കാരുമാണ് ചികിത്സ തേടി ആശുപത്രിയില്‍ എത്തുന്നത്.

You might also like