പെഗസസ് ഫോണ്‍ ചോര്‍ത്തല്‍; കേന്ദ്രസര്‍ക്കാറിനോട് ഒറ്റ ചോദ്യവുമായി പി. ചിദംബരം
ന്യൂഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ഇസ്രായേലി സ്ഥാപനമായ എന്‍.എസ്.ഒയുടെ ഉപഭോക്താവാണോയെന്ന് ഉത്തരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ബുദ്ധിമുട്ടുന്നത് എന്തിനെന്നായിരുന്നു മുന്‍ കേന്ദ്രമന്ത്രിയുടെ ചോദ്യം.
40 സര്‍ക്കാറുകളും 60 ഏജന്‍സികളും എന്‍.എസ്.ഒ ഗ്രൂപ്പിന്‍റെ ഉപഭോക്താക്കളാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്‍റിന്‍റെ ഇരുസഭകള്‍ക്ക് അകത്തും പുറത്തും പെഗസസ് വിഷയം കത്തിപ്പടരുന്നതിനിടെയാണ് ചിദംബരത്തിന്‍റെ ചോദ്യം.