TOP NEWS| ഡെല്‍റ്റ 132 രാജ്യങ്ങളിൽ; രണ്ടാഴ്ചക്കുള്ളിൽ 200 ദശലക്ഷം കേസുകളാകും; ഭീതി

0

 

ഉയര്‍ന്ന വ്യാപന ശേഷിയുള്ള കോവിഡിന്റെ ഡെല്‍റ്റ വകഭേദം 132 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന മേധാവി ഡോ. തെദ്രോസ് അദാനം ഗെബ്രയേസൂസ് പറഞ്ഞു. ഏതാണ്ട് 40 ലക്ഷം കേസുകള്‍ കഴിഞ്ഞയാഴ്ച ലോകാരോഗ്യ സംഘടനയില്‍ ഡെല്‍റ്റ വകഭേദത്തിന്റേതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെന്നും അടുത്ത രണ്ടാഴ്ചകള്‍ക്കുള്ളില്‍ കേസുകളുടെ എണ്ണം 200 ദശലക്ഷം കവിയാമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ പോയാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

You might also like