
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ
എറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. രാവിലെ 11:30 ന് കൊച്ചിയിലെത്തുന്ന മോദി മൂന്ന് പരിപാടികളില്‍ പങ്കെടുക്കും. എറണാകുളം മറൈന്‍ഡ്രൈവില്‍ അഖില കേരള ധീവരസഭയുടെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. കൊച്ചി സ്റ്റേഡിയത്തില്‍ തയ്യാറാക്കിയ പ്രത്യേക വേദിയില്‍ ഇന്ത്യന്‍ റെയില്‍വേയുടേത് അടക്കം വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം. സ്റ്റേഡിയം കവാടത്തില്‍ നിന്നും റോഡ് ഷോയില്‍ പങ്കെടുത്താകും പ്രധാനമന്ത്രി വേദിയിലെത്തുക.
തുടര്‍ന്ന് കേരളത്തില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ പ്രകടനപത്രികയും മോദി പുറത്തിറക്കിയേക്കും.
