കോവിഷീല്‍ഡിന്റെയും കോവാക്‌സിന്റെയും പ്രതിമാസ ഉത്പാദനം വര്‍ധിപ്പിക്കും; കേന്ദ്ര ആരോഗ്യമന്ത്രി

0

ന്യൂഡല്‍ഹി: ഡിസംബറോടെ രാജ്യത്ത് കോവിഷീല്‍ഡിന്റെ പ്രതിമാസ ഉത്പാദനം 12 കോടി ഡോസായും കൊവാക്സിന്റേത് 5.8 കോടി ഡോസായും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മണ്ഡവ്യ രാജ്യസഭയില്‍ പറഞ്ഞു.

കോവിഷീല്‍ഡിന്റെ പ്രതിമാസ ഉത്പാദനം 11 കോടി ഡോസുകളില്‍ നിന്ന് 12 കോടി ഡോസായി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്‍സുഖ് മണ്ഡവ്യ രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ പറഞ്ഞു. കൊവാക്സിന്റെ ഉല്‍പാദനം പ്രതിമാസം 2.5 കോടി ഡോസില്‍ നിന്ന് 5.8 കോടി ഡോസായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ബയോടെക്നോളജി വകുപ്പ് ‘മിഷന്‍ കോവിഡ് സുരക്ഷ’ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ബയോടെക്നോളജി വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ബയോടെക്നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച്‌ അസിസ്റ്റന്‍സ് കൗണ്‍സില്‍ ആണ് ഈ ദൗത്യം നടപ്പിലാക്കുന്നതെന്നും അദ്ദേഹം മറുപടിയില്‍ പറഞ്ഞു.

You might also like