നിയന്ത്രണങ്ങളില്‍ ഇളവ്: യുകെയിലേക്കുള്ള വിമാന യാത്രാനിരക്കില്‍ വന്‍ വര്‍ധനവ്

0

ന്യൂഡല്‍ഹി: യാത്രാനിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ യുകെയിലേക്കുള്ള വിമാനയാത്രനിരക്ക് കുത്തനെ ഉയര്‍ന്നു. ഓഗസ്റ്റ് എട്ടിനു ശേഷം യുകെയിലെത്തുന്നവര്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈനില്‍ ഒഴിവാക്കിയതിന് പിന്നാലെയാണ് ടിക്കറ്റ് നിരക്ക് വര്‍ധിച്ചത്. ഓഗസ്റ്റ് ഒമ്ബതിനുള്ള ഡല്‍ഹി-ലണ്ടന്‍ വിമാനടിക്കറ്റിന് 97,943 രൂപ മുതലാണ് വിവിധ വിമാനക്കമ്ബനികള്‍ ഈടാക്കുന്നത്.

കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കാണ് ഇളവുകള്‍ അനുവദിക്കുകയെന്ന് ഡല്‍ഹിയിലെ യുകെ ഹൈകമ്മകീഷന്‍ അറിയിച്ചു. ഇവര്‍ക്ക് വീട്ടിലോ സ്വയം തിരഞ്ഞെടുക്കുന്ന സ്ഥലത്തോ 10 ദിവസത്തെ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. ഓഗസ്റ്റ് എട്ടു മുതലാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. വിമാന യാത്രക്ക് മൂന്നുദിവസത്തിനുള്ളില്‍ കോവിഡ് പരിശോധന നടത്തണം. യുകെയിലെത്തിയാലും കോവിഡ് പരിശോധന നിര്‍ബന്ധമാണ്.

You might also like