ബെംഗ്ലൂരുവില്‍ എത്തിയ 21 മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ബെംഗ്ലൂരു: ബെംഗ്ലൂരു നിസര്‍ഗ നെഴ്സിങ്ങ് കോളേജിലെ 21 മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. ബെംഗ്ലൂരുവില്‍ വച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് ഇവര്‍ ബെംഗ്ലൂരുവിലെത്തിയിരുന്നത്. ഇവരുമായി സമ്ബര്‍ക്കത്തില്‍ വന്ന 27 വിദ്യാര്‍ത്ഥികളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
കര്‍ണാടകയില്‍ കോളേജുകള്‍ തുറന്നതോടെ നിരവധി മലയാളി വിദ്യാര്‍ത്ഥികളാണ് തിരിച്ചെത്തുന്നത്.കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന പരിശോധന നടത്താന്‍ കര്‍ണാടക തീരുമാനം എടുക്കുകയും ചെയ്തിട്ടുണ്ട്.