വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇനി വാട്ട്‌സാപ്പിലൂടെ; പുതിയ സൗകര്യവുമായി കേന്ദ്രസര്‍ക്കാര്‍, നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

0

ന്യൂഡല്‍ഹി: വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇനി വാട്‌സാപ്പിലൂടെ ലഭിക്കും. കേന്ദ്ര സര്‍ക്കാരാണ് ഇങ്ങനെയൊരു സൗകര്യം തയ്യാറാക്കിയിരിക്കുന്നത്. വാക്‌സിന് വേണ്ടി രജിസ്റ്റര്‍ ചെയ്ത അതേ മൊബൈല്‍ നമ്ബറിലുള്ള വാട്‌സപ്പിലാണ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുക.

സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി ചെയ്യേണ്ട കാര്യങ്ങള്‍

വാക്‌സിനായി രജിസ്റ്റര്‍ ചെയ്ത അതേ നമ്ബറില്‍ വാട്‌സപ്പുള്ള ഫോണില്‍ +91 9013151515 എന്ന നമ്ബര്‍ സേവ് ചെയ്യുക

ഈ നമ്ബറിലേയ്ക്ക് വാട്‌സാപ്പില്‍ നിന്നും Download Certificate എന്ന് മെസേജ് അയയ്ക്കുക

ഈ സമയം അതേ മൊബൈല്‍ നമ്ബറിലേയ്ക്ക് ഒരു OTP നമ്ബര്‍ മെസ്സേജായി ലഭിക്കും. ഈ നമ്ബര്‍ വാട്‌സാപ്പില്‍ മറുപടിയായി അയയ്ക്കുക

അപ്പോള്‍ അതേ ഫോണ്‍നമ്ബര്‍ ഉപയോഗിച്ച്‌ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാവരുടേയും പേര് വാട്‌സാപ്പില്‍ മെസ്സേജായി വരും

ഇതില്‍ അത് വ്യക്തിയുടെ സര്‍ട്ടിഫിക്കറ്റാണോ വേണ്ടത് ആ വ്യക്തിയുടെ പേരിന് നേരെയുള്ള ക്രമനമ്ബര്‍ മറുപടിയായി അയയ്ക്കുക

ഉടന്‍ തന്നെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് PDF ഫോര്‍മാറ്റില്‍ വാട്‌സാപ്പില്‍ ലഭിക്കും.

You might also like