ലഡാക്ക് സന്ദര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ക്ക് ഇനി ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് ആവശ്യമില്ല
ലഡാക്കിലെ വിവിധ സംരക്ഷിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ ജനതക്ക് ഇനി ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് (ഐ.എല്‍.പി) ആവശ്യമില്ല. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കഴിഞ്ഞദിവസം സര്‍ക്കാര്‍ പുറത്തിറക്കി. പാങ്കോങ് തടാകം, ത്സോ മോറിരി, നുബ്ര വാലി, ഖര്‍ദുങ് ലാ, ദാഹ്, ഹനു വില്ലേജുകള്‍, മാന്‍, മെരാക്, നിയോമ, ലോമ ബെന്‍ഡ്, തുര്‍തുക്, ത്യാക്ഷി, ചുസുല്‍, ഹാന്‍ലെ, ഡിഗര്‍ ലാ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ വിനോദസഞ്ചാരികള്‍ക്ക് നേരത്തെ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് ആവശ്യമായിരുന്നു.
അതെ സമയം നേരത്തെ ഓണ്‍ലൈന്‍ അപേക്ഷ വഴിയും പൊലീസ് വഴിയുമാണ് അനുമതി ലഭിച്ചിരുന്നത്. ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണറുടെ പുതിയ ഉത്തരവ് പ്രകാരം മേഖലയിലെ സംരക്ഷിത പ്രദേശത്തെ താമസക്കാര്‍ക്ക് അനുമതി ആവശ്യമില്ലാതെ മറ്റു സംരക്ഷിത പ്രദേശങ്ങളും സന്ദര്‍ശിക്കാന്‍ കഴിയും.