TOP NEWS| ‘ഈശോ’യുമായി മുന്നോട്ട്; നാദിർഷയെ പിന്തുണച്ച് ഫെഫ്ക
സിനിമയുടെ പേരിനെ ചൊല്ലിയുള്ള വിവാദത്തില്‍ സംവിധായകന്‍ നാദിര്‍ഷായക്ക് പിന്തുണയുമായി ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. ഈശോ എന്ന പേരുമായി മുന്നോട്ടുപോകാനുള്ള നാദിര്‍ഷായുടെ തീരുമാനത്തെ പിന്തുണയ്ക്കുമെന്നും വിശ്വാസി സമൂഹത്തില്‍നിന്നുതന്നെ സിനിമയ്ക്ക് അനുകൂലമായ ശബ്ദങ്ങള്‍ ഉയരുന്നത് പ്രതീക്ഷ നല്‍കുന്നുെവന്നും ഫെഫ്ക പ്രതികരിച്ചു. സിനിമയ്ക്ക് ഈശോ എന്ന പേര് നല്‍കിയത് വിശ്വാസി സമൂഹത്തെ വ്രണപ്പെടുത്തിയെന്ന് മുന്‍ എം.എല്‍.എ പി.സി.ജോര്‍ജ് അടക്കം ആരോപിച്ചിരുന്നു.