വാസ്‌കുലര്‍ രോഗങ്ങള്‍ ‍മൂലം കേരളത്തില്‍ ദിവസേന മുറിച്ചു നീക്കുന്നതു 30 കാലുകള്‍

0

തിരുവനന്തപുരം:കേരളത്തില്‍ വാസ്‌കുലര്‍ രോഗങ്ങള്‍ മൂലം പ്രതിദിനം മുറിച്ചു നീക്കപ്പെടുന്നുണ്ട് മുപ്പതോളം കാലുകള്‍ ്. കൈകാലുകളിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നതു മൂലമാണ് അവയവങ്ങള്‍ മുറിച്ചു നീക്കേണ്ടി വരുന്നത്. വാസ്‌കുലര്‍ സൊസൈറ്റി ഓഫ് കേരള (വാസ്‌ക്)യാണ് കണക്ക് പുറത്തു വിട്ടത്.രോഗത്തെക്കുറിച്ചു ധാരണയില്ലാത്തതും ശരിയായ ചികിത്സ ലഭിക്കാത്തതുമാണ് അംഗപരിമിതിയിലേക്കു നയിക്കുന്നത്.

കൃത്യ സമയത്തു മികച്ച വാസ്‌കുലര്‍ സര്‍ജറി ചികിത്സ ഉറപ്പാക്കിയാല്‍ ഭൂരിഭാഗം വാസ്‌കുലര്‍ രോഗികളെയും അംഗപരിമിതിയില്‍ നിന്നു രക്ഷിക്കാന്‍ സാധിക്കും. 2030ഓടെ പ്രമേഹ രോഗികളുടെ എണ്ണം ഗണ്യമായി ഉയരുമെന്ന് ആധികാരിക മെഡിക്കല്‍ പഠനങ്ങള്‍ അടിവരയിടുന്നു. ഇത് വാസ്‌കുലര്‍ രോഗങ്ങള്‍ വര്‍ധിക്കുന്നതിനും ഇടയാക്കും. വാസ്‌കുലര്‍ രോഗങ്ങളെക്കുറിച്ചു ജനങ്ങള്‍ക്കിടയില്‍ ശരിയായ അവബോധമില്ല.

‘അവയവ വിച്ഛേദന രഹിത കേരളം’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഒരു വര്‍ഷം നീളുന്ന ബോധവല്‍ക്കരണ പരിപാടിക്കു തുടക്കമിിരിക്കുകയാണ് വാസ്‌കുലര്‍ സൊസൈറ്റി. വാസ്‌കുലര്‍ സര്‍ജറി ചികിത്സയിലൂടെ പരമാവധി ഒഴിവാക്കുകയാണ് ബോധവല്‍ക്കരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

You might also like