ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 20.34 കോടി കടന്നു
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 20.34 കോടി കടന്നു.പതിനെട്ട് കോടിയിലധികം പേര്‍ രോഗമുക്തി നേടിയപ്പോള്‍ നാല്‍പ്പത്തിമൂന്ന് ലക്ഷം പേര്‍ക്ക് വൈറസ് കാരണം ജീവന്‍ നഷ്‌ടമായി.
അമേരിക്കയില്‍ മൂന്ന് കോടി അറുപത്തിയഞ്ച് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 6.33 ലക്ഷം ആളുകള്‍ക്ക് ജീവന്‍ നഷ്‌ടമായി.ബ്രസീലില്‍ ഇതുവരെ രണ്ട്കോടിയിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. 5.63 ലക്ഷം പേര്‍ മരിച്ചു.ഒരു കോടി എണ്‍പത്തിയൊമ്ബത് ലക്ഷം പേര്‍ രോഗമുക്തി നേടി.
ഇന്ത്യയില്‍ 24 മണിക്കൂറിനിടെ പുതിയതായി 39,070 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 491 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ആകെ മരണം 4,27,862 ആയി. 43,910 പേര്‍ സുഖം പ്രാപിച്ചു. നിലവില്‍ 4,06,822 പേരാണ് ചികിത്സയിലുള്ളത്.3,19,34,455 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്താകമാനം ഇതുവരെ 3,10,99,771 പേര്‍ രോഗമുക്തരായി.