TOP NEWS| സംസ്ഥാനത്തെ പി.ജി ഡോക്ടർമാരുടെ സമരം മാറ്റിവച്ചു
സംസ്ഥാനത്തെ പി.ജി ഡോക്ടർമാർ നാളെ മുതൽ നടത്താനിരുന്ന സമരം മാറ്റി. ആരോഗ്യമന്ത്രി വീണാ ജോർജ് ചർച്ചക്ക് വിളിച്ച സാഹചര്യത്തിലാണ് തീരുമാനം. ചൊവാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് ആരോഗ്യമന്ത്രിയുമായുള്ള ചർച്ച.
അതേസമയം ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അക്രമണം തടയാൻ സർക്കാരിന് മുന്നിൽ നിർദേശങ്ങൾ വെച്ച് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ കത്തയച്ചു. ഒമ്പത് നിർദേശങ്ങളാണ് കത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആശുപത്രികൾ പ്രത്യേക സുരക്ഷ മേഖലയായി പരിഗണിച്ച് പൊലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.