TOP NEWS| വിദ്യാര്‍ത്ഥികള്‍ക്ക് പത്തു കിലോ അരി; കടലമിഠായി; 782 രൂപയുടെ കിറ്റുമായി ഭക്ഷ്യഭദ്രതാ പദ്ധതി ഇന്നുമുതൽ

0

 

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഭക്ഷ്യഭദ്രതാ അലവന്‍സ് വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ശിവന്‍ കുട്ടിയാണ് നിര്‍വ്വഹിക്കുക.

ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന അലവന്‍സ് ലഭിക്കും.സ്‌കൂളുകള്‍ തുറക്കുന്നത് വരെയുള്ള അലവന്‍സാണ് നല്‍കുക. 8-ാം ക്ലാസ്സ് വരെ പഠിക്കുന്ന 29,52,919 കുട്ടികള്‍ക്ക് സര്‍ക്കാര്‍ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നത്.

You might also like