എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ

0

 

ഇന്ത്യ സ്വതന്ത്രമായ ശേഷം 74 വർഷങ്ങൾ പിന്നിട്ട് 75 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്.

എത്രയോ ധീരന്മാരായ മുൻഗാമികളുടെ ആത്മസമർപ്പണത്തിന്റെയും പോരാട്ട വീര്യത്തിന്റെയും ഫലമായാണ് രാജ്യം സ്വാതന്ത്ര്യം നേടിയത്. രാജ്യത്തെ സ്വതന്ത്രമാക്കാൻ മുന്നിൽ നിന്ന മഹാന്മാരുടെ പേരുകൾ സുവർണ്ണ ലിപികളാൽ ഇന്ത്യൻ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

പുരോഗതിയുടെ പടവുകൾ ഓരോന്നായി കയറുമ്പോഴും അതിന് വേദിയൊരുക്കിയ ആ മഹാരഥൻമാരെ സ്മരിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല. ഓരോ വർഷവും ആഗസ്ത് 15 എന്ന മഹത്തായ ദിനത്തിൽ ഇന്ത്യയുടെ ഇന്നലെകളെ ഓർത്ത് അഭിമാനം അഭിമാനം കൊള്ളുന്നവരാണ് ഓരോ ഇന്ത്യൻ പൗരനും.

സ്വാതന്ത്ര്യ ദിനം ചെങ്കോട്ടയിൽ മാത്രമല്ല, പലയിടങ്ങളിലും ത്രിവർണ പതാകകൾ ഉയർന്നു പറക്കുന്ന കാഴ്ചകൾ സാധാരണമായിരുന്നു. എന്നാൽ കൊവിഡ് വിട്ടൊഴിയാത്തതിനാൽ നിയന്ത്രണങ്ങളോടെയുള്ള ആഘോഷപരിപാടികൾ മാത്രമേ ഇത്തവണയുമുള്ളു.

കഴിഞ്ഞ വർഷവും നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ടായിരുന്നു സ്വാതന്ത്ര്യ ദിനം ആചരിച്ചത്. അകലം പാലിച്ചും മാസ്ക് ഉപയോഗിച്ചുമുള്ള രണ്ടാമത്തെ സ്വാതന്ത്ര്യ ദിനം.

You might also like