ക്രിസ്ത്യൻ ഇവഞ്ചലിക്കൽ മൂവമെന്റ്, റാന്നി സെന്റർ ഒരുക്കുന്ന യൂത്ത്‌ ക്യാമ്പ്‌ 19 മുതൽ

0

റാന്നി: ക്രിസ്ത്യൻ ഇവഞ്ചലിക്കൽ മൂവമെന്റ് (സി എം) റാന്നി സെന്റർ ന്റെ ആഭിമുഖ്യത്തിൽ മാസം19,20,21 തീയതികളിൽ രാവിലെ 9:30 മുതൽ 12 വരെയും വൈകിട്ട് 6:30 മുതൽ 8:30 വരെയും  യൂത്ത് ക്യാമ്പ്2021 zoom ഫ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്നു. ശാരോൻ ഫെല്ലോഷിപ്പ് റാന്നി സെന്റർ മിനിസ്റ്റർ പാസ്റ്റർ വർഗ്ഗീസ് ജോഷ്വാ ഉത്ഘാടനം ചെയ്യുന്ന ക്യാമ്പിൽ വിവിധ സെക്ഷനുകളിൽ അനുഗ്രഹീത ദൈവദാസന്മാരായ റവ.സിബി മാത്യു, ബാംഗ്ലൂർ, ഡോ. സജികുമാർ കെ പി, കോട്ടയം, പ്രൊഫ. ജസ്റ്റിൻ കോശി, തൃശ്ശൂർ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു. സമാപന സന്ദേശം പാസ്റ്റർ. പി എം ജോൺ, (ശാരോൻ ഫെല്ലോഷിപ്പ് സീനിയർ മിനിസ്റ്റർ) പാസ്റ്റർ ബോസ് എം കുരുവിള(ശാരോൻ ഫെലോഷിപ്പ് റാന്നി റീജിയൻ മിനിസ്റ്റർ) എന്നിവർ നൽകുന്നു. ആരാധനയ്ക്ക് ബ്രദർ ഇമ്മാനുവേൽ കെ ബി, ബ്രദർ. സ്റ്റാൻലി മാത്യു എന്നിവരും നേതൃത്വം നൽകുന്നു. കൂടാതെ  മൂന്ന് ദിവസവും രാവിലെ 9:30 മുതൽ 12 മണി വരെ എക്സൽ വി ബി സ് ന്റെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള കുട്ടീസ് ക്യാമ്പ് നടത്തപ്പെടുന്നു. എല്ലാവരെയും ക്യാമ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് 7558992085, 8585992085,8129544936

You might also like