TOP NEWS| മൂന്നാം ഡോസ് കൊവിഡ് വാക്‌സിന്‍; സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശമില്ലെന്ന് കേന്ദ്രം
മൂന്നാം ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൂന്നാം ഡോസ് വാക്‌സിന് അനുമതി ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശി ഗിരികുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. കൊവാക്‌സിന് സൗദിയില്‍ അംഗീകാരമില്ലാത്തതിനാല്‍ മൂന്നാം ഡോസ് വാക്‌സിനെടുക്കാന്‍ അനുമതി വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.