TOP NEWS| വൻ ഓഫറുകൾ പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക്: ഭവന-വാഹന വായ്പകൾക്ക് വൻ ഇളവ്, നിക്ഷേപത്തിന് പലിശ വർധിപ്പിച്ചു

0

 

മുംബൈ: സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ഓഫറുകളുടെ പെരുമഴയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റീട്ടെയിൽ വായ്പ, നിക്ഷേപം തുടങ്ങിയവയിലാണ് ഓഫറുകൾ ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്സവകാല മുൻനിർത്തിക്കൂടിയാണ് ഓഫറുകൾ ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ഭവന വായ്പയ്ക്ക് പ്രോസസിം​ഗ് ഫീസ് ഇളവുകളും കാർ വായ്പയ്ക്ക് 100 ശതമാനം പ്രോസസിം​ഗ് ഫീസ് ഇളവും ബാങ്ക് പ്രഖ്യാപിച്ചു. വിലയുടെ 90 ശതമാനം വരെ വായ്പ കവറേജും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

You might also like